കാഴ്ച പരിമിതര്‍ക്കായി ആന്‍ഡ്രോയിഡ് ഫോണുകള്‍ വിതരണം ചെയ്തു

പാലക്കാട്: പാലക്കാട് ബ്ലോക്ക്  പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാഴ്ച പരിമിതര്‍ക്കായി ആന്‍ഡ്രോയിഡ് ഫോണുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് 35 കാഴ്ച പരിമിതരായ വ്യക്തികള്‍ക്ക് ഫോണുകള്‍ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.ബി പ്രിയ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രജനി, ടി.എ കല, ബി.നന്ദിനി, കെ.തങ്കമണി, നസീമ, ബ്ലൈന്‍ഡ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശരീഫ്, സെക്രട്ടറി ഒ.എ ബാബു എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ബ്ലൈന്‍ഡ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …