2020-2025 ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നല്‍കി

പാലക്കാട്: 2020-2025 ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ് ഐഎഎസ് വിശിഷ്ടാതിഥിയായി. കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതി അംഗങ്ങളുടെ സേവനങ്ങളെ യോഗത്തില്‍ അനുസ്മരിച്ചു.

ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരമായ മൊമെന്റോ നല്‍കി ആദരിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യര്‌പേഴ്‌സണ്‍മാരായ പി. സി നീതു, ശാലിനി കറുപ്പേഷ്, എ ഷാബിറ, അനിത പോള്‍സണ്‍ മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

comments

Check Also

ഐടിഐയില്‍ ജോലി ഒഴിവ്

പാലക്കാട്: അട്ടപ്പാടി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഗ്രേഡില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഇന്‍സ്ട്രക്ടറുടെ …