ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്്ക്ക് സമീപത്ത് പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ.ഉമര്‍ നബി തന്നെയെയന്ന് സ്ഥിരീകരിച്ചതായി പോലീസ്. ഡോ.ഉമറിന്റെ ഉമ്മയുടെ ഡിഎന്‍എ സാമ്പിളുമായി സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സാമ്പിളുകള്‍ യോജിച്ചതായി അന്വേഷണ സംഘം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സ്ഥലങ്ങളില്‍ സംഘം സ്‌ഫോടനത്തിന് പദ്ധതിയിട്ടതായാണ് പോലീസ് പറയുന്നത്. ഡോ.ഉമറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ കൂടി ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ അറസ്റ്റിലായവര്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യമുള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.
കേസില്‍ ഡോ.ഉമറുമായി ബന്ധമുണ്ടായിരുന്ന ഒരു ഡോക്ടറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേസില്‍ ഇതുവരെ 9 പേരെയാണ് കാന്‍പുര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സ്‌ഫോടനം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തു ഏതാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Prathinidhi Online