പാലക്കാട്: സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 18 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയില്‍ സുഗുണേശ്വരന്‍ ഒഴുക്കില്‍പ്പെട്ടത്.
പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
comments
Prathinidhi Online