പാലക്കാട്: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ പാസ് നിര്‍ബന്ധം. www.trenpass.tn.gov.in/home എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് പാസ് നേടാന്‍ സാധിക്കും. ഇതിന് പുറമെ കേരളത്തില്‍ നിന്നും മലക്കപ്പാറ വഴി വാല്‍പാറയിലേക്ക് വരുന്നവര്‍ക്ക് കോയമ്പത്തൂര്‍ ജില്ല അതിര്‍ത്തിയായ ഷോളയാര്‍ അണക്കെട്ടിന്റെ ഇടതുകരയിലെ ചെക്‌പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് ലഭിക്കും. പൊള്ളാച്ചി വഴി പോകുന്നവര്‍ക്ക് ആളിയാര്‍ ചെക്‌പോസ്റ്റിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാല്‍പാറയിലേക്കും വ്യാപിപ്പിച്ചത്. നീലഗിരി ജില്ല, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് മാത്രമുണ്ടായിരുന്ന ഇ-പാസ് നിബന്ധനകള്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാല്‍പാറയിലേക്കും വ്യാപിപ്പിച്ചത്.
വാല്‍പാറ പ്രദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് ഒരുതവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഇതിന് പുറമേ സര്‍ക്കാര്‍ ബസുകളേയും വാഹനങ്ങളേയും നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പ്ലാസ്റ്റിക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Prathinidhi Online