മികച്ച സ്‌കൂളുകള്‍ക്ക് അവാര്‍ഡ്; പ്രഖ്യാപനവുമായി വിദ്യഭ്യാസ മന്ത്രി

തൃശൂര്‍: വിവിധ മേഖലകളില്‍ ശോഭിക്കുന്ന മികച്ച വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കല, കായികം, അക്കാദമിക് നേട്ടങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. ഓരോ വിഭാഗത്തിലും ഒന്നാംസ്ഥാനത്തെത്തുന്ന വിദ്യാലയങ്ങള്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും ചീഫ് മിനിസ്റ്റേഴ്‌സ് സ്വര്‍ണക്കപ്പും സമ്മാനമായി ലഭിക്കും. രണ്ടാംസ്ഥാനത്തെത്തുന്ന സ്‌കൂളിന് 3 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന വിദ്യാലയത്തിന് 2 ലക്ഷം രൂപയും സമ്മാനം ലഭിക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ വച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

സ്‌കൂള്‍ അവധിക്കാലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകളില്ലെന്നും മന്ത്രി പറഞ്ഞു. അവധിക്കാലങ്ങളില്‍ സാധാരണ ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ല. കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ നടത്തും. ഘട്ടം ഘട്ടമായി എല്ലാ കുട്ടികള്‍ക്കും ഏതെങ്കിലും ഒരു വിഭാഗത്തില്‍ പരിശീലനം നല്‍കാനാണ് പദ്ധതിയിടുന്നത്. മൈതാനങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെടുക്കും. സ്‌കൂളുകളിലെ നിലവിലെ കലാ കായിക അധ്യാപകരുടെ ഒഴിവുകള്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …