എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിന് ISO സര്‍ട്ടിഫിക്കറ്റ്; ആഘോഷം സംഘടിപ്പിച്ചു

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സി. ഡി. എസ് ഒഫീസിന് പ്രവര്‍ത്തന സംവിധാനത്തിന്റെ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കറ്റ്. സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്മ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങള്‍ക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഈ വര്‍ഷം സെപ്തംബറില്‍ സംസ്ഥാനത്തെ 607 സിഡിഎസുകകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബാക്കിയുള്ള 463 സിഡിഎസുകള്‍ക്കും കൂടി ഐഎസ്ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയിരുന്നു.

അംഗീകാരം ലഭിച്ചതില്‍ പഞ്ചായത്തില്‍ വിപുലമായ ആഘോഷം സംഘടിപ്പിച്ചു. സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ എം. നസീമ, ചാര്‍ജ്ജ് ഓഫീസിര്‍ എസ്. സമീര്‍, സാക്ഷരതാ പ്രേരക് എന്‍. ജയപ്രകാശ്, ബാലസഭാ ആര്‍. പി. ശാന്തി, അക്കൗണ്ടന്റ് എസ്. ഷീല, ലൈബ്രേറിയന്‍ എന്‍ . ജമന്തിമണി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിജിന, വനജ, മെന്റര്‍ അശ്വതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതുവഴി സി.ഡി.എസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കഴിയും. മാതൃകാപരമായ പ്രവര്‍ത്തന മികവിന് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി.ഡി.എസിനാണ് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചത്. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്റെ കാലാവധി.

 

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …