പാലക്കാട്: എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ 21ാം വാര്‍ഡിലെ ജനപ്രതിനിധി സന്തോഷ് വിയ്ക്ക് നാടിന്റെ സ്‌നേഹാദരം. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന ജനകീയ നേതാവിന് കാലാവധി അവസാനിക്കെ ഊഷ്മളമായ ആദരവാണ് നാട്ടുകാര്‍ നല്‍കിയത്.

നവംബര്‍ 7ന് വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലായി നടപ്പിലാക്കിയ വികസന പദ്ധതികളോടനുബന്ധിച്ച് വാര്‍ഡി സീകരണം നല്‍കിയിരുന്നു.

വാര്‍ഡിന്റെ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതിലും കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിലും റോഡുകളുടെ നവീകരണംസ പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം സന്തോഷ് വിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നെന്ന് നാട്ടുകാര്‍ ചടങ്ങില്‍ ഓര്‍മ്മിച്ചു. പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതില്‍ ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടായെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

Prathinidhi Online