തൃശൂര്‍: കാട്ടാനാക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. അതിരപ്പള്ളി വെള്ളിക്കുളങ്ങര ചായപ്പന്‍കുളി സ്വദേശി സുബ്രന്‍ (70) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം പ്രദേശത്തുണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു.

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ കടുവ സെന്‍സസിനു പോയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തെ കാട്ടാന ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു.
Prathinidhi Online