കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനക്കലിയില്‍ ഒരു ജീവന്‍കൂടെ പൊലിഞ്ഞു. തിരുനെല്ലി അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുഖത്ത് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. അപ്പപാറ ചെറുമാത്തൂര്‍ ഉന്നതിയിലെ മകള്‍ പ്രിയയുടെ വീട്ടിലാണ് ചാന്ദ്‌നി താമസിച്ചിരുന്നത്. പ്രദേശത്ത് അസ്വാഭാവികമായി കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചാന്ദ്‌നി ഏത് സാഹചര്യത്തിലാണ് വനത്തിലേക്ക് കയറിപ്പോയത് എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Prathinidhi Online