പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി തയ്യാറാക്കിയ വീഡിയോ സീരീസ് പ്രകാശനം ചെയ്തു. പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാനായാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വീഡിയോ തയ്യാറാക്കിയത്. ‘ത്രിതലം ലളിതം’ എന്ന് പേരിട്ടിട്ടുള്ള ഈ വീഡിയോ സീരീസിന്റെ ആദ്യ എഡിഷന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം. എസ് ആണ് പ്രകാശനം ചെയ്തത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതാണ് വീഡിയോ.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ട്രെയിനര്‍മാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് കളക്ടര്‍ വീഡിയോ പ്രകാശനം ചെയ്തത്. പുറത്തിറക്കിയ ഈ പരിശീലന വീഡിയോ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാണാനായി യൂട്യൂബില്‍ ലഭ്യമാണ്. ‘ഇലക്ഷന്‍ ക്ലാസ് റൂം’ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. https://www.youtube.com/watch?v=eEIo-1YegS0 എന്ന ലിങ്കില്‍ വീഡിയോ ലഭ്യമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ വീഡിയോ സഹായകമാകും.
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും മുനിസിപ്പല്‍ തലത്തില്‍ നിന്നുമുള്ള 85 ഓളം ട്രെയിനര്‍മാരാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ പങ്കെടുത്തത്. ഈ ട്രെയിനര്‍മാര്‍ ഇനി അതത് ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി സജ്ജരാക്കും.
Prathinidhi Online