പാലക്കാട്: സ്‌കൂളുകളെ കൂടുതല്‍ ശിശു സൗഹാര്‍ദ്ദപരമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ വരുന്നതായി വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ വലിയ മാറ്റങ്ങള്‍ക്കാണ് സ്‌കൂള്‍ വിദ്യഭ്യാസ രംഗം കടന്നുപോകുക. പഠനം കുട്ടികള്‍ക്ക് ഭാരമാകാതെ സന്തോഷമുള്ള എന്നും ഓര്‍ത്തിരിക്കാവുന്ന ഓര്‍മ്മകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് വിദ്യഭ്യാസ മന്ത്രിയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനായി പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനു പുറമേ ആഴ്ചയില്‍ ചില ദിവസങ്ങള്‍ ‘ബാഗ് രഹിത ദിനങ്ങളായി’ മാറ്റാനും വിദ്യഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. വരാന്‍ പോകുന്ന പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനം ഇനി മുതല്‍ ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാകില്ലെന്ന പ്രഖ്യാപനമാണ്. ബാക്ക് ബെഞ്ചേഴ്‌സിന് അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്നു എന്ന കണ്ടെത്തലിന്റെ പുറത്താണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇതിനായി ഇരിപ്പിടങ്ങള്‍ പുന ക്രമീകരിക്കുകയും എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പരിഗണന ഉറപ്പാക്കുകയും ചെയ്യും.
കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി എസ്.സി.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജനുവരി 20 വരെ ഇതിന്മേല്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷത്തില്‍ തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ജനുവരി 20 വരെ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ നല്‍കാം.
Prathinidhi Online