എരുത്തേമ്പതി ഖാദികേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എരുത്തേമ്പതി ഖാദികേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഖാദികേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍ നിര്‍വ്വഹിച്ചു. ഖാദികേന്ദ്രത്തിലെ തറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് നിര്‍വ്വഹിച്ചു.

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രിയദര്‍ശിനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോക്ടര്‍ കെ.എ രതീഷ്, ഖാദി ബോര്‍ഡ് മെമ്പര്‍ എസ്.ശിവരാമന്‍, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ.കൃഷ്ണ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ കെ.ബിജു മോന്‍ എന്നിവര്‍ സംസാരിച്ചു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …