ചിറ്റൂര്‍: ചിറ്റൂര്‍ എക്‌സൈസ് റേഞ്ചിന് കീഴിലുള്ള വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കള്ള് പിടികൂടി. എറണാകുളത്ത് നിന്നുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ കൂടെ നേതൃത്വത്തിലായിരുന്നു പരിശോധന. 880 ലിറ്റര്‍ പഴകിയ കള്ളാണ് പിടികൂടിയത്. ഞായറാഴ്ചയായിരുന്നു പരിശോധന.
എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂര്‍, പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാംമൈല്‍ എന്നിവിടങ്ങളിലെ തോപ്പില്‍ നിന്നാണ് കള്ള് പിടിച്ചെടുത്തത്. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂരിലെ തോപ്പില്‍ നിന്ന് ബാരലില്‍ സൂക്ഷിച്ച 480 ലിറ്റര്‍ കള്ളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ തോപ്പുടമയായ കോഴിപ്പാറ വഴുക്കപ്പാറ പി.ബാലസുബ്രഹ്‌മണ്യന്‍, ലൈസന്‍സി വടക്കേവിള അയത്തില്‍ വീട്ടില്‍ ബി.ഹരിലാല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Prathinidhi Online