വുമണ്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും

പാലക്കാട്: നേത്രരോഗികള്‍ക്ക് കൈത്താങ്ങുമായി വുമണ്‍ സ്‌ക്വാഡ് വുമണ്‍ എംപവര്‍മെന്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പടിഞ്ഞാറേക്കരയും അഹല്യ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. നേത്ര രോഗികള്‍ക്കായി സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്ര ക്യാമ്പും സംഘടിപ്പിക്കുന്നു. നവംബര്‍ 23 (ഞായറാഴ്ച) രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പടിഞ്ഞറേക്കര അംഗന്‍വാടിയില്‍ (എണ്ണപ്പാടം) വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായിരിക്കും. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് മിതമായ നിരക്കില്‍ തുടര്‍ ചികിത്സയും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്യാമ്പില്‍ അഹല്യ കണ്ണാശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. തുടര്‍ ചികിത്സ തേടുന്നവര്‍ക്ക് ആര്‍എസ്ബിവൈ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി പ്രകാരമുള്ള ചികിത്സയും ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിന് പുറമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴി സൗജന്യ ചികിത്സ ലഭിക്കും. കണ്ണട നിര്‍ദേശിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടയും ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ക്യാമ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസട്രേഷനുമായി 7012977314, 9846799394, 7306918323 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …