പാലക്കാട്: എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയ്ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. പോക്കാന്‍തോട് സ്വദേശിയായ രാജമ്മ (82) ശനിയാഴ്ച രാവിലെ 10 മണിയോടടുത്താണ് കിണറ്റില്‍ ചാടിയത്. 35 അടിയോം താഴ്ചയുള്ള കിണറ്റിലേക്കാണ് രാജമ്മ ചാടിയത്. ഇവര്‍ക്ക് ഓര്‍മ്മക്കുറവുണ്ട്. ഉടന്‍തന്നെ നാട്ടുകാരായ സുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് രാജമ്മയെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കു പറ്റിയ രാജമ്മയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയു. കഞ്ചിക്കോട് അസ്സി.സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി കെ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.മനോജ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനോജ്.പി, അബു സാലിഹ്, സതീഷ്. ആര്‍, സതീഷ്. സി, മനോജ്. കെ, സന്ദീപ്. എസ്, സുധീഷ്. എസ്, ഹോം ഗാര്‍ഡ് രാജന്‍. കെ, ഫിലേന്‍ന്ദ്രന്‍ കെ.എച്ച്, രാമചന്ദ്രന്‍ കെ, കരുണാകരന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Prathinidhi Online