ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട്: അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. താല്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7 എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
ഫോണ്‍-9495999667, 9895967998

 

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …