5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് പൊള്ളലേല്‍പ്പിച്ചു

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ 5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസില്‍ കുട്ടിയുടെ രണ്ടാനമ്മ നൂര്‍ നാസറിനെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടന്നതായും രണ്ടാനമ്മയ്‌ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണം കുട്ടിയുടെ അച്ഛന്‍ അറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ നൂര്‍ നാസര്‍

കിടക്കയില്‍ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടിയുടെ അധ്യാപകരാണ് മുറിവുകള്‍ ആദ്യം ശ്രദ്ധിക്കുന്നത്. ശരീരത്തില്‍ മുറിവുകളും പൊള്ളിയ പാടുകളും കണ്ട ടീച്ചറും സഹായിയും ചേര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …