കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായി. പിന്നീട് യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും ഭാരവാഹി സ്ഥാനങ്ങളില്‍ കാല്‍ നൂറ്റാണ്ടോളം കാലം സജീവമായിരുന്നു.
22001, 2006, 2011, 2016, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് തവണ മന്ത്രിയായിരുന്നു. 2005ല്‍ പി.കെ കുഞ്ഞാലിക്കുട്ടി രാജി വച്ചതിനെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രിയായി. 2011ല്‍ യുഡിഎഫ് സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2012ല്‍ കേരള രത്‌ന പുരസ്‌കാരവും 2013ല്‍ മികച്ച മന്ത്രിക്കുള്ള കേളീ കേരള പുരസ്‌കാരവും ലഭിച്ചു. രാജ്യാന്തര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
Prathinidhi Online