Related Articles
പ്ലസ് ടു വിദ്യാർഥികൾക്ക് പുണെ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) പഠിക്കാൻ അവസരം. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഓപ്പൺ ലേണിങ് സെൻ്റർ, 18 വയസ്സ് പൂർത്തിയായ പ്ലസ് ടു വിജയിച്ചവർക്കായി വിവിധ ഓഫ്ലൈൻ ഹ്രസ്വകാല ബേസിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാർട്ട് ഫോൺ ഫിലിം മേക്കിംഗ്, ഫൗണ്ടേഷൻ കോഴ്സ് (സ്ക്രീൻ റൈറ്റിംഗ്, ആക്ടിംഗ്, ഡയറക്ഷൻ), ഡിജിറ്റൽ വീഡിയോഗ്രാഫി, മൾട്ടി ക്യാമറ ടെക്നിക്കൽ ഓപറേഷൻസ് തുടങ്ങിയ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകൾക്ക് അനുസരിച്ച് അഞ്ചുദിവസം മുതൽ 14 ദിവസം വരെയാണ് കാലാവധി. ക്ലാസുകൾ പുണെ, ഡൽഹി, ഗോവ എന്നിവിടങ്ങളിലാണ് നടക്കുക. കോഴ്സ് ഫീസ് 5,000 രൂപ മുതൽ 15,000 രൂപ വരെയാണ്. അപേക്ഷകൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. മിക്ക കോഴ്സുകൾക്കും ഈ മാസം 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി, ഫൗണ്ടേഷൻ കോഴ്സിന് ഈ മാസം 20 വരെ അപേക്ഷിക്കാം.
comments
130
Prathinidhi Online