ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍; പി എസ് സി അഭിമുഖം 19 ന്

പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാലക്കാട് ജില്ലയിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (കാറ്റഗറി നമ്പര്‍ 075/2024) തസ്തികയുടെ അഭിമുഖം നവംബര്‍ 19 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍/ എസ് എം എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സല്‍ പ്രമാണങ്ങളും, ഇന്റര്‍വ്യൂ മെമ്മോയും, തിരിച്ചറിയല്‍ രേഖയും സഹിതം എത്തിച്ചേരണമെന്ന് കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

comments

Check Also

തൃക്കടീരി ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ …