ആലത്തൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ആലത്തൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കാട്ടുശ്ശേരി നരിയമ്പറമ്പ് കോരറക്കാട് സത്യഭാമയുടെയും മകന്‍ ഷിജുകുമാറിന്റേയും വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകന്‍ ഷിജുകുമാറും ബന്ധു വീട്ടില്‍ പോയതിനാല്‍ വലിയ അപകടം ഒഴിവായി.

വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നരപ്പവന്‍ ആഭരണവും പണവും റേഷന്‍കാര്‍ഡും ഉള്‍പ്പെടെയുള്ളവയും ഉപകരണങ്ങളും വീടും പൂര്‍ണ്ണമായും കത്തി നശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആലത്തൂര്‍ പൊലീസ്, കെ എസ് ഇ ബി അധികൃതര്‍ എന്നിവരും സംഭവസ്ഥലത്തെത്തി.

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …