വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സിലെ ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം

എലപ്പുള്ളി: വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം. കര്‍ഷകശ്രീ ഭുവനേശ്വരി അമ്മയുടെയും സ്നേഹതീരം പാലിയേറ്റീവ് കെയറിന്റെയും സംഘാടനത്തിലായിരുന്നു കുടുംബസംഗമം.

പുനര്‍ജനി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബവുമാണ് പരിപാടിയില്‍ പങ്കെടുത്തത്. കിടപ്പു രോഗികളുടേയും തളര്‍ന്നു കിടക്കുന്ന ആളുകളുടേയും മാനസികോല്ലാസവും സന്തോഷവും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. എല്ലാ വര്‍ഷവും പരിപാടി സംഘടിപ്പിക്കാറുണ്ട്.

ജില്ലാ ജഡ്ജ് ടി.ഇന്ദിര, എസ്.പി രാധാകൃഷ്ണന്‍, എക്സൈസ് എസ്.പി സതീഷ്, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്. വി, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഗ്രീണ ജി, ഒന്നാംവാര്‍ഡ് മെമ്പര്‍ വി.ശിവന്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍, ഡോ.മനു ഭാസ്‌കര്‍, കൊങ്കണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്‍, ഡോ.സുധോധനന്‍, ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ സൈക്കോളജിസ്റ്റ് ദീപ ജയപ്രകാശ്, റിട്ടയേര്‍ഡ് ഡിഎംഒ ഡോ.ബാലന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ വച്ച് ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു.

 

സ്‌നേഹ സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍

 

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …