പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍കുതിച്ചു കയറ്റം. കേരളത്തില്‍ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ച് പവന് 91,560 രൂപയിലെത്തി. ഞായറാഴ്ച പവന് 1280 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. യുഎസിലെ ഉടന്‍ പുറത്തുവരുമെന്ന് കരുതുന്ന തൊഴിലില്ലായ്മ കണക്ക് സംബന്ധിച്ച ആശങ്ക, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനയത്തിലെ അനിശ്ചിതത്വം എന്നിവയൊക്കെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായതായി വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണവില രാജ്യാന്തര ഔണ്‍സിന് 4000 ഡോളര്‍ നിലവാരത്തില്‍ നിന്ന് 4070 ലേക്ക് ഉയര്‍ന്നിട്ടുണ്ട്.
comments
Prathinidhi Online