നിലംതൊടാതെ സ്വര്‍ണവില; പവന് 86760 രൂപ

പാലക്കാട്: സര്‍വ്വ റെക്കോര്‍ഡുകളേയും ഭേദിച്ച് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 130 രൂപ വര്‍ദ്ധിച്ച് പവന് 86,760 രൂപയിലേയ്ക്ക് ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 11,831 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 10,845 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 8,873 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ?161 രൂപയും കിലോഗ്രാമിന് ?1,61,000 രൂപയുമാണ്.

കഴിഞ്ഞ ദിവസമാണ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണത്തിന്റെ വില 84,000 കടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേരുമ്പോള്‍ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്കടുത്തെത്തും. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …