സ്വര്‍ണവില മുകളിലോട്ട് തന്നെ; പവന് 94920

പാലക്കാട്: പിടിതരാതെ സ്വര്‍ണവില മുന്നോട്ട് തന്നെ. ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില 94,920 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,865 രൂപ നല്‍കണം. ബുധനാഴ്ച രണ്ട് തവണയാണ് വിലകൂടിയത്. ബുധനാഴ്ചത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ അധികം വൈകില്ലെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസം മുമ്പ് ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ത്ത് ഒരു പവന്‍ ആഭരണത്തിന് വന്‍ വില നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഇപ്പോള്‍ തന്നെ ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ട അവസ്ഥയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 37.71 രൂപയാണ് വില.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയിലെത്തിയിരുന്നു. 14 കാരറ്റിന് 7590 രൂപയാണ്. വെള്ളിവിലയിലും വലിയ വര്‍ദ്ധനവുണ്ട്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള പ്രതിഫലിനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …