കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം ഒറ്റയടിക്ക് 3680 രൂപ.വർദ്ധിച്ച് പവന് 1,17,120 രൂപയിലെത്തി. ഒരു ഗ്രാമിന് 14,640 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7280 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത്.
സ്വർണ്ണത്തിൻ്റെ അസാധാരണമായ ഈ വർദ്ധനവ് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിപണിയിലെ വമ്പൻ ഉയർച്ചക്കിടയിലും ഇന്നലെ 1680 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കടന്നു.
comments
Prathinidhi Online