FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

സ്വര്‍ണവില താഴേക്ക് തന്നെ; വില 89000 ത്തിലെത്തി

പാലക്കാട്: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് തന്നെ. ബുധനാഴ്ച രാവിലെ തന്നെ പവന് 720 രൂപ കുറഞ്ഞ് 89080 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. തിങ്കളാഴ്ച പവന് 90320 രൂപയായിരുന്നു. ചൊവ്വാഴ്ച വീണ്ടും വില കുറഞ്ഞ് 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. എന്നാല്‍ സ്വര്‍ണം-വെള്ളി വിലകള്‍ കുത്തനെ ഉയര്‍ന്നത് ഇന്ത്യക്കാര്‍ സ്വര്‍ണവും വെളളിയും വാങ്ങുന്നത് 16 ശതമാനത്തോളം കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …