സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

പാലക്കാട്: സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇന്നലെ 12,675 രൂപയായിരുന്നെങ്കില്‍ ഇന്ന് 12650 രൂപയാണ് ഗ്രാമിന്റെ വില. പവന് 1,01,400 രൂപയില്‍ നിന്നും 1,01,200 രൂപയിലെത്തി.

24 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന്റെ വില 13,800 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 12,650 രൂപയും 18 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 10,350 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 272 രൂപയും കിലോഗ്രാമിന് 2,72,000 രൂപയുമാണ്. മുന്‍ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ വില ഒരു ലക്ഷം കടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കള്‍.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് (Profit Booking) നടത്തിയതും അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും വില കുറയാന്‍ കാരണമായി. വരും ദിവസങ്ങളിലും വിലയില്‍ നേരിയ വ്യതിയാനങ്ങള്‍ ഉണ്ടാകാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

 

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …