കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് മാത്രം പവന് 8640 രൂപ കൂടി 1,31,160 രൂപയിലെത്തി. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 10 ഗ്രാം 24 ക്യാരറ്റ് സ്വർണത്തിന് 1,75,869 രൂപയിലെത്തി.
ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. സമാന വർധന വെള്ളിയുടെ വിലയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി വെള്ളി വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്താണ്.
comments
Prathinidhi Online