കുതിച്ചുയര്‍ന്ന് സ്വര്‍ണവില; തിങ്കളാഴ്ച കൂടിയത് 1800 രൂപ

കൊച്ചി: പിടി തരാതെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. തിങ്കളാഴ്ച ഒരു പവന് 1800 രൂപ ഉയര്‍ന്ന് 1,07,240 രൂപയിലെത്തി. ഗ്രാമിന് 225 രൂപ കൂടി 13,405 രൂപയായി. തിങ്കളാഴ്ച രാവിലെ പവന് 1400 രൂപയും ഉച്ചയ്ക്ക് ശേഷം 400 രൂപയുമായാണ് ഉയര്‍ന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് സ്വരര്‍ണ വിലയിലെ കുതിപ്പിന് കാരണം. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരുന്നു. 18 ദിവസത്തിനുള്ളില്‍ 8200 രൂപയാണ് കൂടിയത്. 10 ശതമാനം പണിക്കൂലി കൂടി ചേരുമ്പോള്‍ ഒരു പവന് 1,21,502 രൂപ നല്‍കേണ്ടി വരും. സാധാരണക്കാരന് വലിയ ഇരുട്ടടിയായി മാറിയിരിക്കയാണ് സ്വര്‍ണവിലയിലെ അനിയന്ത്രിതമായ കുതിപ്പ്.

സ്വര്‍ണത്തിന് പുറമേ വെള്ളി വിലയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപ കൂടി 305 എന്ന റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാര തര്‍ക്കങ്ങളും സംഘര്‍ഷങ്ങളുമെല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വെള്ളിയുടെ ആവശ്യകതയെ വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യവസായ മേഖലകളിലും വെള്ളിക്ക് ആവശ്യം ഉയരുന്നുണ്ട്.

comments

Check Also

‘എൻ്റെ പൊന്നേ’; കുതിച്ചുയർന്ന് സ്വർണം; ഇന്ന് മാത്രം കൂടിയത് 3680 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി  കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം ഒറ്റയടിക്ക് 3680 രൂപ.വർദ്ധിച്ച് പവന് 1,17,120 രൂപയിലെത്തി. …