ഗോള്‍ഡന്‍ ചാന്‍സ്! മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണവുമായി അച്ഛന്‍ കാമുകിക്കൊപ്പം മുങ്ങി

കൊച്ചി: സ്വന്തം മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിക്കൊപ്പം ഒളിച്ചോടി. എറണാകുളത്തെ വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകള്‍ പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി. ഈ സ്ത്രീക്ക് കാനഡയില്‍ ജോലിയുണ്ടെന്നാണ് വിവരം.

വീട്ടിലേക്ക് മടങ്ങാന്‍ പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാന്‍ തനിക്ക് പറ്റില്ലെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ തന്റെ വിവാഹത്തിന് കൈ പിടിച്ച് തരാനെങ്കിലും വരണമെന്ന മകളുടെ അഭ്യര്‍ത്ഥന അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ പിതാവ് അത് അംഗീകരിച്ചു. സ്വര്‍ണവും വിവാഹത്തിനായി സൂക്ഷിച്ചുവച്ച അഞ്ച് ലക്ഷത്തോളം രൂപയുമാണ് ഇയാള്‍ കൊണ്ടുപോയത്. യുവതിയുടെ പിതാവും സ്ത്രീയും തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്ന് പൊലീസ് പറയുന്നു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …