അനധികൃത പാർക്കിങ്ങിന് ഒരാഴ്ചയ്ക്കിടെ ഈടാക്കിയത് 61,86,650 രൂപ

തിരുവനന്തപുരം: റോഡ് സുരക്ഷയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനകളിൽ ഒരാഴ്ചയ്ക്കിടെ സർക്കാരിന് ലഭിച്ചത് 61,86,650 രൂപ. ഗതാഗത തടസ്സം ലഘൂകരിക്കുന്നതിനും യാത്ര സുഖമാക്കുന്നതിന് വേണ്ടിയാണ് പരിശോധന നടന്നത്. ഇതിൻ്റെ ഭാഗമായി റോഡിൽ അനധികൃതമായി പാർക്ക്  ചെയ്ത 23771 വാഹനങ്ങളിൽ നിന്നാണ് ഈ ഭീമമായ തുക പിരിച്ചെടുത്തത്.

കേരള പോലീസിന്റെ ട്രാഫിക് ആൻ്റ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനുവരി ഏഴു മുതൽ 13 വരെയാണ് പരിശോധന നടന്നത്. സംസ്ഥാന പാതകളിൽ 7,872, ദേശീയ പാതകളിൽ 6,852, മറ്റു പാതകളിൽ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയത്. അപകടസാധ്യത കൂടിയ മേഖലകൾ, വാഹനങ്ങൾ കൂടുതലുള്ള സ്ഥലങ്ങൾ, സർവീസ് റോഡുകൾ, പ്രധാന ജംഗ്ഷനുകൾ, എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …