തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 200 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 200 രൂപ കൂട്ടി 1800 രൂപയാക്കുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചേക്കും.
ക്ഷേമ പെന്‍ഷന്‍ തുക ഘട്ടംഘട്ടമായി ഉയര്‍ത്തുക എന്നത് എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം തുക വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പെന്‍ഷന്‍ തുക കൃത്യമായി നല്‍കാനും സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞിരുന്നില്ല. കുടിശ്ശിക കൊടുത്ത് തീര്‍ത്ത ശേഷമാകും ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ധനകാര്യവകുപ്പ് തീരുമാനം എടുക്കുക. പ്രകടനപത്രികയിലെ വാഗ്ദാനം 2500 രൂപയായിരുന്നു. പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് പെന്‍ഷന്‍ കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
Prathinidhi Online