ഗുരുവായൂർ: വിവാഹപ്പൂരത്തിന് സാക്ഷിയായി ഗുരുവായൂർ അമ്പലം. ഞായറാഴ്ച ഒറ്റദിവസം നടന്നത് 245 കല്യാണങ്ങളാണ്. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്തുന്നതിനായി ദേവസ്വം ബോർഡ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പുലർച്ചെ 4 മണി മുതൽ തന്നെ കല്യാണങ്ങൾ ആരംഭിച്ചിരുന്നു. വിവാഹങ്ങൾക്കായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കിയതിനോടൊപ്പം വിവാഹങ്ങൾ വേഗത്തിലാക്കാൻ കൂടുതൽ ക്ഷേത്രം കോയ്മമാരെയും മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും പ്രത്യേകം നിയോഗിച്ചിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം കിഴക്കേ നട പൂർണ്ണമായും വൺവേ ആക്കി മാറ്റി. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. സാധാരണ ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസ്സമില്ലാത്ത രീതിയിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ദേവസ്വം ഉറപ്പാക്കിയിരുന്നു. ‘
Prathinidhi Online