പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം അടങ്ങിയ എല്‍.ഇ.ഡി വാഹന പ്രചാരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി വാഹന പ്രചാരണം ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ നവംബര്‍ 26 വരെ മൂന്നു ദിവസങ്ങളിലായാണ് വാഹന പ്രചാരണം നടത്തുന്നത്.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിളെല്ലാം വാഹനമെത്തും. പരിപാടിയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സി. ദീപ, ജെ. ശ്രാവണ്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
comments
Prathinidhi Online