കയ്യിൽ പണമില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങളിലും രോഗികൾക്ക് നൽകുന്ന സേവനങ്ങളിലും സുപ്രധാന മാർഗനിർദേശങ്ങളുമായി  ഹൈക്കോടതി. പണമോ രേഖകളോ ഇല്ലാത്തതിൻ്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്ന സുപ്രധാന നിർദേശവും കോടതി പുറപ്പെടുവിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുമുണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പാക്കണം. തുടർ ചികിത്സ ആവശ്യമുള്ളവരെ  സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാവശ്യമായ നടപടികളെടുക്കണമെന്നും കോടതി പറഞ്ഞു. ഇതിനു പുറമേ ചികിത്സാ ചിലവുകൾ ആശുപത്രിയുടെ റിസപ്ഷനിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. രോഗികൾക്ക് നൽകുന്ന ചികിത്സ ചിലവുകൾ ബന്ധുക്കളെ ബോധ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …