മലപ്പുറം: തുലാപ്പെയ്ത്തില്‍ മലപ്പുറത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. വഴിക്കടവ് ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറുകയും സാധനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തു. പൂവത്തിപ്പൊയിലില്‍ കോഴിഫാമില്‍ വെള്ളം കയറി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തുപോയത്.
ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അളവില്‍ ഒരേ സ്ഥലത്ത് മഴ പെയ്തതാണ് വലിയ നാശനഷ്ടത്തിന് കാരണമായത്. പ്രളയകാലത്ത് പോലും ഇത്രയും മലവെള്ളം വന്നിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
comments
Prathinidhi Online