സംസ്ഥാനത്ത് മഴ കനക്കുന്നു; ഇരട്ട ന്യൂനമര്‍ദ്ദ ഭീഷണി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച എറണാകുളം ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍, കേരള-കര്‍ണാടക തീരത്തിന് സമീപത്തായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടി അടുത്ത മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. ഇതും പിന്നീട് തീവ്രന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. ഈ ഇരട്ട തീവ്രന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരും. കേരളാ തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മഴയോടൊപ്പം ഇടിമിന്നലില്‍ നിന്നും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കണം. ഇടിമിന്നലുള്ള സമയങ്ങളില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ തുടരാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദേശം.

 

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …