ദ്വരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നു; 2019ല്‍ 474.9 ഗ്രാം സ്വര്‍ണം കാണാതായി: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം വിജിലന്‍സ് ചീഫ് ഓഫീസറുടെ കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റന്‍ പോറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കി .474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു. സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നിന്ന് ഈ സ്വര്‍ണം പോറ്റിക്ക് കൈമാറി. എന്നാല്‍ പോറ്റി ഇത് ബോര്‍ഡിന് ഇത് വരെ കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദേവസ്വം വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട് ഇന്നുതന്നെ ദേവസ്വം ബോര്‍ഡിന് കൈമാറാനും ബോര്‍ഡ് ഇത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി പറഞ്ഞു. ശില്‍പങ്ങളിലെ ചെമ്പുപാളികള്‍ക്ക് പുറമേ ലിന്റല്‍, വശങ്ങളിലെ ഫ്രെയിമുകള്‍ എന്നിവയില്‍ സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് നടന്നോ എന്ന് എസ്‌ഐടിക്ക് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …