മുഖത്തെ കരുവാളിപ്പ് എന്നത് എല്ലാ കാലാവസ്ഥയിലും സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മുന്‍പില്‍ ഒരു വെല്ലുവിളി തന്നെയാണ്. മുഖത്ത് കരുവാളിപ്പുണ്ടാകാന്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കണമെന്നില്ല. സണ്‍സ്‌ക്രീന്‍ ഒരു പരിധിവരെ സംരക്ഷണം നല്‍കുമെങ്കിലും അതൊരു ശാശ്വത പരിഹാരം എന്ന നിലയില്‍ പറയാന്‍ പറ്റുന്ന ഒന്നല്ല. കരുവാളിപ്പ് മാറാന്‍ ഒരു ചെറിയ പൊടിക്കൈ ഇതാ
തക്കാളി, റോസ് ഇതളുകള്‍, അരിപ്പൊടി എന്നിവയാണ് ഫേസ്പാക്കിനായി ആവശ്യമായ സാധനങ്ങള്‍. റഓസാപ്പൂവിന്റെ ഇതളുകള്‍ ഉണക്കി സൂക്ഷിക്കാം. ഒരു തക്കാളി ചെറിയ കഷണങ്ങളാക്കി എടുത്തതില്‍ ഉണക്കിയ റോസാപ്പൂക്കള്‍ ചേര്‍ത്ത് അരക്കണം. ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചടുക്കണം. ഇതിലേക്ക അരിപ്പൊടി ചേര്‍ത്തിളക്കി യോജിപ്പിക്കണം.
ഈ മിശ്രിതം വിരലുകളോ ബ്രഷോ ഉപയോഗിച്ച് മുഖത്ത് 20 മിനിറ്റ് പുരട്ടി ഇടണം. ശേഷം മൃദുവായി മസാജ് ചെയ്യണം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. നല്ല റിസല്‍ട്ടിനായി ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഉപയോഗിക്കുന്നത് നല്ലതാണ്.
Prathinidhi Online