പാലക്കാട്: വീട്ടുജോലി നന്നായി മാനേജ് ചെയ്യാൻ അറിയുന്നവരാണോ നിങ്ങൾ? മാസം ലക്ഷങ്ങൾ കിട്ടുന്ന ജോലി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത്തരമൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പറഞ്ഞുവരുന്നത് പുതുതായി ട്രെൻഡിങ് ആയ ‘ഹോം മാനേജർ’ ജോലിയെ കുറിച്ചാണ്. പേരുപോലെതന്നെ സിമ്പിളാണ് ജോലിയും. രാവിലെ എണീക്കുക, ജോലിക്കാർക്കുള്ള നിർദ്ദേശങ്ങൾ നൽകുക, എന്തു ഭക്ഷണം വയ്ക്കണമെന്ന് നിർദ്ദേശിക്കുക, വീട്ടിൽ എന്തെങ്കിലും മെയിൻ്റനൻസ് ജോലികളുണ്ടെങ്കിൽ അതിനുള്ള ജോലിക്കാരെ കണ്ടെത്തി പണികൾ ചെയ്യിക്കുക. ഇതൊക്കെയാണ് ജോലി.
നേരത്തേ വമ്പന്‍ പണക്കാരുടെ വീടുകളിലായിരുന്നു ഹൗസ് മാനേജര്‍മാരെ നിയമിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ മധ്യവര്‍ഗ്ഗക്കാരുടെ വീടുകളിലും ഹൗസ് മാനേജര്‍മാര്‍ ട്രെന്‍ഡിങ്ങായി കൊണ്ടിരിക്കയാണ്. വീട്ടു ജോലികള്‍ ചെയ്യാനുള്ള താല്‍പര്യക്കുറവും നോക്കിനടത്താനുള്ള സമയക്കുറവുമാണ് ഈ പുതിയ ട്രെന്‍ഡിന് കാരണം. മാസം ഒരു ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന ഹൗസ് മാനേജര്‍മാരെ വരെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയൊരു തൊഴില്‍ മേഖലയായി ഇത് വളര്‍ന്നു വരുന്നു എന്ന് സാരം.
വീട്ടു ജോലി എന്ന് പറഞ്ഞാലും അത്ര സിമ്പിള്‍ അല്ല കാര്യങ്ങള്‍. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത് മുതല്‍ കറണ്ട് ബില്ലും വാട്ടര്‍ ബില്ലുമടക്കം സകല കാര്യങ്ങളിലും ഉത്തരവാദികള്‍ ഹൗസ് മാനേജര്‍മാരായിരിക്കും. എന്നു വച്ചാല്‍ ഇത് ഒരു മുഴുവന്‍ സമയ ജോലിയാണ്. ഇത്തരമൊരു ജോലിക്ക് ഇറങ്ങുന്നതിന് മുന്‍പ് മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാനുണ്ട്. വീട്ടില്‍ എന്തൊക്കെ വേണം എന്ന് മുന്‍കൂട്ടി കണ്ട് ചെയ്യാനുള്ള കഴിവുള്ളവരെയാണ് ഈ ജോലിക്കായി നിയമിക്കുന്നത്.
Prathinidhi Online