പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവിാണ് ഭാര്യ ഇന്ദിരയെ (60) കൊല്ലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് കരുതുന്നത്. വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വഴക്കിനിടെ കൊടുവാള്‍ ഉപയോഗിച്ച് വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചു. തുടര്‍ന്ന് വാസു തന്നെയാണ് നാട്ടുകാരെ കൊലപാതക വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.
comments
Prathinidhi Online