പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു; കൊലപാതക വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു

കൊല്ലം: പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജില്‍ കലയനാട് ചാരുവിള വീട്ടില്‍ ശാലിനി (39) ആണ് ഭര്‍ത്താവ് ഐസക്കിന്റെ ക്രൂരകൃത്യത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പത്തൊന്‍പതും പതിനൊന്നും വയസ്സുള്ള മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതക വിവരം ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പുറത്തറിയിച്ചത്. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ കീഴടങ്ങി.

സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി നോക്കുന്ന ശാലിനി കുറച്ചു കാലമായി ഐസക്കില്‍ നിന്നും പിരിഞ്ഞാണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്.

 

comments

Check Also

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പൂണൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പൂണൈയില്‍ …

Leave a Reply

Your email address will not be published. Required fields are marked *