പാലക്കാട്: അമിത അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് വീട്ടിൽ സുചിത്രയാണ് (33) മരിച്ചത് അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതി ൽ ഭർത്താവ് മണികണ്ഠനെതിരെ (38) പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ 24 നാണ് അവശനിലയിലായ സുചിത്രയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. 25 ന് രാത്രി 9 നായിരുന്നു അന്ത്യം. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് ഇന്നലെ വിട്ടു നൽകി. മേലാർകോട് ഇരട്ടക്കുളം സ്വദേശിയാണ് മരിച്ച സുചിത്ര. മക്കൾ: ആയുഷ്കൃഷ്ണ, ആരുഷ്കൃഷ്ണ. അച്ഛൻ: വിശ്വനാഥൻ. അമ്മ: സരസ്വതി. സഹോദരൻ വിജിൽ.
Prathinidhi Online