കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായി അമീബിക് മസ്തിഷ്‌ക ജ്വരവും തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഠനം നടത്താനൊരുങ്ങി വിദഗ്ദ സംഘം. സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദരും ചേര്‍ന്നുള്ള സംഘമാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. കോഴിക്കോടിലെ പ്രദേശങ്ങളാണ് ആദ്യഘട്ടത്തില്‍ സംഘം സന്ദര്‍ശിക്കുന്നത്.
മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സംഘം പഠനം നടത്തും. 2024ല്‍ തുടങ്ങിയ പഠനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പഠനവും നടത്തുന്നത്. കേരളത്തിലേയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് 2024 ഓഗസ്റ്റിലാണ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പഠനങ്ങള്‍.
Prathinidhi Online