പാലക്കാട് ജില്ലയിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പാലക്കാട്: ജില്ലയിലെ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തേ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയിരുന്നു. വ്യാഴാഴ്ചയും ഒരു ജില്ലകളിലും റെഡ് അലേര്‍ട്ടോ ഓറഞ്ച് അലേര്‍ട്ടോ പ്രഖ്യാപച്ചിട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …