ഓസ്‌ട്രേലിയയുടെ ഹെയ്ഡന്‍ ഷില്ലര്‍, വില്‍ മലജ്സുക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് എന്ന നിലയിലാണ്. അലക്സ് ലീ യംഗിന്റെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ദീപേഷ് രവീന്ദ്രനാണ് വിക്കറ്റ്. അലക്സ് ടര്‍ണര്‍ (6), സ്റ്റീവന്‍ ഹോഗന്‍ (1) എന്നിവരാണ് ക്രീസില്‍.
ടി20 ശൈലിയില്‍ ബാറ്റ് വീശിയ സൂര്യവന്‍ഷി – ആയുഷ് മാത്രെ (21) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. മാത്രയെ പുരത്താക്കി ഷില്ലറാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയ്ക്ക് (6) തിളങ്ങാനായില്ല. എന്നാല്‍ പിന്നീട് വന്ന ത്രിവേദിയുമായി ചേര്‍ന്ന് സൂര്യവന്‍ഷി 153 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 33-ാം ഓവറില്‍ സൂര്യവന്‍ഷി ഷില്ലറുടെ പന്തില്‍ പുറത്തായി. എട്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യുവന്‍ഷിയുടെ ഇന്നിംഗ്സ്.
Prathinidhi Online