തിരക്ക് നിയന്ത്രിക്കുക ലക്ഷ്യം: 15 സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തി

ന്യൂഡൽഹി: ദീപാവലി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ പടി വാതിൽക്കൽ എത്തി നിൽക്കേ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളുമായി റെയിൽവേ. 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. ദീപാവലി, ഛത് പൂജ ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിത്ത് ഗണ്യമായി വർദ്ധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്  നടപടി.

തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഒക്ടോബർ 28 വരെ നിയന്ത്രണം തുടരും. റെയിൽവേ ബോർഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർ, രോഗികളായ യാത്രക്കാർ, കുട്ടികൾ, സഹായം ആവശ്യമുള്ള വനിതാ യാത്രക്കാർ എന്നിവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ അനുവദിക്കും.

ദില്ലി, മുംബൈ മേഖലകളിലെ പ്രധാന സ്റ്റേഷനുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ ഒക്ടോബർ 16 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …