കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്ന് 88.80 എന്ന നിലയിലെത്തി. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച. കഴിഞ്ഞയാഴ്ച 88.7975 എന്ന താഴ്ന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു.
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം നിക്ഷേകരെ സ്വാധീനിച്ചതായാണ് വിപണി റിപ്പോര്‍ട്ടുകള്‍.
comments
Prathinidhi Online